ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം കളക്ടറായി അഞ്ജു കെ.എസ്

IMG_20260911_214558_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാനത്തെ സിവിൽ സർവീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട് പൊതുഭരണ വകുപ്പ് സമഗ്രമായ ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, വയനാട്, കാസർകോട്

തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് പ്രധാന ജില്ലകളിലെ കളക്ടർമാർ മാറി.

തിരുവനന്തപുരം കളക്ടറായി അഞ്ജു കെ.എസ്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായിരുന്ന അഞ്ജു കെ.എസ് ഐഎഎസിനെ (2017 ബാച്ച്) പുതിയ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ മോണിറ്ററിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചുമതലയും ഇവർ വഹിക്കും.

​അനുകുമാരി ജിഎസ്ടിയിലേക്ക്: നിലവിലെ തിരുവനന്തപുരം കളക്ടർ അനുകുമാരി ഐഎഎസിനെ സംസ്ഥാന ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു.

വയനാട് കളക്ടറായി ചെൽസാസിനി വി: ഫിഷറീസ് വകുപ്പ് ഡയറക്ടറായിരുന്ന ചെൽസാസിനി വി ഐഎഎസിനെയാണ് (2019 ബാച്ച്) ദുരന്തബാധിത പുനരധിവാസം പുരോഗമിക്കുന്ന വയനാടിന്റെ പുതിയ കളക്ടറായി നിയമിച്ചത്.

​കാസർകോട് കളക്ടറായി ശ്രീധന്യ സുരേഷ്: ഫുഡ് സേഫ്റ്റി കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീധന്യ സുരേഷ് ഐഎഎസിനെ (2019 ബാച്ച്) കാസർകോട് ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!