തലസ്ഥാനത്തെ മൃഗശാല മാറ്റം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി മേയർ വി.വി രാജേഷ്

IMG_20260901_235520_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചെത്തിയിരിക്കുകയാണ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി രാജേഷ്.

തിരുവനന്തപുരം നഗരത്തിലെ നിലവിലെ കാലാവസ്ഥയും അമിത ചൂടും മൃഗങ്ങളെ പ്രതികൂലമായാണ് ബാധിക്കുന്നത്. താപനില താങ്ങാനാകാതെ പല മൃഗങ്ങളും ചത്തൊടുങ്ങുകയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ തരത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നഗരത്തിന്റെ തിരക്കുകളില്‍ നിന്നു മാറി അകലെയുള്ള സ്ഥലത്തേക്കു മാറ്റിയാല്‍ കൂടുതല്‍ അപൂര്‍വയിനം മൃഗങ്ങളെയും ഇവിടെ എത്തിച്ചു പരിപാലിക്കാന്‍ കഴിയും. മൃഗശാല നഗരത്തിന് പുറത്ത് എവിടെ സ്ഥാപിക്കണം എന്ന കാര്യത്തില്‍ സാങ്കേതിക പരിശോധനകള്‍ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!