തിരുവനന്തപുരം: നഗരത്തില്‍നിന്നു മൃഗശാല നെയ്യാറിലേക്കു മാറ്റുമെന്ന് ഉറപ്പിച്ച് മന്ത്രി കെ.മുരളീധരന്.
എല്ലാവരും കൂടി ആലോചിച്ചാണ് മൃഗശാല മാറ്റാന്‍ തീരുമാനിച്ചതെന്നും പരാതികള്‍ക്ക് ഇടയില്ലാതെ അതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വലിയതോതിലുള്ള ശബ്ദവും മലിനീകരണവുമാണ് മൃഗങ്ങള്‍ക്കു നഗരത്തില്‍ നേരിടേണ്ടി വരുന്നത്. മൃഗശാല മാറ്റാന്‍ നെയ്യാര്‍ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇക്കാര്യത്തില്‍ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും മുരളീധരന് പറഞ്ഞു.



