കിളിമാനൂർ : തെങ്ങിൽ നിന്ന് തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികൻ മരിച്ചു. പൊരുന്തമൺ വാലുപച്ച സ്വദേശി സൈജു (47) ആണ് മരിച്ചത്.
പൊരുന്തമണ്ണിൽ ആയിരുന്നു സംഭവം. കാർപെൻ്ററായ സൈജു കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
റോഡ് സൈഡിൽ നിന്ന തെങ്ങിൽ നിന്നും തേങ്ങ റോഡിലേക്ക് വീണ് തെറിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന സൈജുവിൻ്റെ നെഞ്ചിൽ പതിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം വന്ന സൈജുവിനെ ഉടൻ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

