തിരുവനന്തപുരം: മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത ഗ്യാനേഷ് വിരുദ്ധ സമരവേദിയിൽ നിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമം.
കോര്പറേഷൻറെയും പൊലീസിന്റെയും അനുമതി ഇല്ലെന്ന് പറഞ്ഞായിരുന്നു നടപടി. ബഹളത്തിനൊടുവില് പ്രതിഷേധക്കാരുടെ എതിര്പ്പിനെ തുടര്ന്ന് പൊലീസ് പിന്വാങ്ങുകയായിരുന്നു.
പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് കൊടുത്തിരുന്നുവെന്നും സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടുമെന്നും മേയര് വിവി രാജേഷ് പറഞ്ഞു.

