ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി

IMG_20261022_210112_(1200_x_628_pixel)

തിരുവനന്തപുരം:ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സര്‍ക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഗവര്‍ണര്‍ക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നുവെന്നും പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഗവര്‍ണറാണ് രാജേന്ദ്ര ആര്‍ലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ ഗവര്‍ണറാണ് ആര്‍ലേക്കറെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ നല്‍കിയ സ്നേഹവായ്പ് തിരിച്ചുനല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തിന്റെ ആദരം അര്‍പ്പിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ്, എം.ലിജു, എംഎല്‍എമാരായ എം വിന്‍സെന്റ്, വി മുരളീധരന്‍, സുധീര്‍ഷാ പാലോട്, മേയര്‍ വി വി രാജേഷ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ മിന്‍ഹാജ് ആലം, എ.പി.എം.മുഹമ്മദ് ഹനീഷ്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി പി.വിജയന്‍, ജിഎഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോക് എന്നിവരും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍, ഗവര്‍ണറുടെ സ്റ്റാഫംഗങ്ങള്‍, സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ മുതലായവരും യാത്രയയപ്പ് വിരുന്നില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!