ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍

IMG_20261023_135042_(1200_x_628_pixel)

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണ്. ആ സാഹചര്യത്തില്‍ ഇനി മുതല്‍ ലോക്ഭവന്‍ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നായിരുന്നു നിര്‍ദേശം. സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും ലോക്ഭവന്‍ അറിയിച്ചു.

ലോക്ഭവന്റെ അടുക്കളയില്‍നിന്നു ഗവര്‍ണര്‍ക്കും കുറച്ച് പഴ്സനല്‍ സ്റ്റാഫുകള്‍ക്കും മാത്രമാണു ഭക്ഷണം നല്‍കുന്നത്. ബാക്കി ജീവനക്കാര്‍ മുഴുവന്‍ വീടുകളില്‍നിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ആണ് ചെയ്യുന്നത്. അവര്‍ക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലോക്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!