തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ തസ്തികകളിൽ നിയമിച്ചും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകൾ നൽകിയിട്ടുള്ളത്.
എം. ഹേമലത ഐപിഎസ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ തസ്തികയിൽനിന്ന് എറണാകുളം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ (V&ACB) സ്പെഷ്യൽ സെൽ എസ്‌പിയായി സ്ഥലംമാറ്റി. അശ്വതി ജിജി ഐപിഎസ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-IV എസ്‌പി തസ്തികയിൽനിന്ന് കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവിയായി (കമ്മീഷണർ) നിയമിച്ചു.
എം ജെ സോജൻ ഐപിഎസ് എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്‌പി തസ്തികയിൽനിന്ന് എറണാകുളം വിജിലൻസ് സെൻട്രൽ റേഞ്ച് എസ്‌പിയായി നിയമിച്ചു.
വി ജി വിനോദ്കുമാർ ഐപിഎസ് ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ & ടെക്നോളജി എസ്‌പി തസ്തികയിൽനിന്ന് തിരുവനന്തപുരം സിവിൽ റൈറ്റ്സ് സംരക്ഷണ വിഭാഗം എസ്‌പിയായി മാറ്റപ്പെട്ടു.
ഷാഹുൽ ഹമീദ് എ. ഐപിഎസ് തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് എസ്‌പി സ്ഥാനത്തുനിന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്‌പിയായി (ടെക്നിക്കൽ ഇന്റലിജൻസ്) നിയമിച്ചു. ദീപക് ധൻഖർ ഐപിഎസ് (KL:2020): തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ലോ & ഓർഡർ-2) തസ്തികയിൽനിന്ന് സ്പെഷ്യൽ ആംഡ് പൊലീസ് (SAP) കമാൻഡന്റായി സ്ഥലംമാറ്റി.
യോഗേഷ് മണ്ടായ ഐപിഎസ് എസ്എപി കമാൻഡന്റ് തസ്തികയിൽനിന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി (ലോ & ഓർഡർ-II) നിയമിച്ചു.
പ്രജിഷ് തോട്ടത്തിൽ ഐപിഎസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്‌പി (അഡ്മിനിസ്ട്രേഷൻ) പദവിയിൽനിന്ന് മലപ്പുറം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) എസ്‌പിയായി സ്ഥലംമാറി. ശക്തി സിങ് ആര്യ ഐപിഎസ് റാപ്പിഡ് റെസ്പോൺസ് & റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ് സ്ഥാനത്തുനിന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി (ലോ & ഓർഡർ ആന്റ് ട്രാഫിക്-II) ചുമതലയേൽക്കും.

