തിരുവനന്തപുരം :കഴക്കൂട്ടത്ത് കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.
കുട്ടിയെ ഡ്രൈവിംഗ് സീറ്റിൽ ഒപ്പം ഇരുത്തി, കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന ദൃശ്യമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി, ആർ. ടി. ഒ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

