കോവളം സ്പാ പീഡനക്കേസ്: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ

IMG_20261028_213434_(1200_x_628_pixel)

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരൂര്‍ പഞ്ചായത്തിനു കീഴില്‍ താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്യുന്ന മായ(42)യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. സ്പാകളില്‍നിന്നുള്ള വരുമാനം ഇവര്‍ പങ്കിട്ടിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രായപൂര്‍ത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ കോവളത്തെ സ്പായില്‍ എത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടിയെ എത്തിച്ചതില്‍ മായയ്ക്കു പങ്കുണ്ടോ എന്നതുള്‍പ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കോവളം പൊലീസ് പറയുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!