ശ്രീകാര്യം: അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ 16 അംഗ സംഘമാണ് ദുരൂഹത നീക്കാനും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുമായി അന്വേഷണം ആരംഭിച്ചത്.
ഫോൺവിളികൾ,ഇൻസ്റ്റഗ്രാം,വാട്സ്ആപ് ചാറ്റുകൾ തുടങ്ങിയവ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തി. ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്ന് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉമർമുഫ്താർ,ആനന്ദ എന്നിവരെ റിമാൻഡ് ചെയ്തു.കേസിലെ

