തിരുവനന്തപുരം:വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2026-27 അധ്യയനവർഷത്തേക്ക് രണ്ട് സ്റ്റുഡന്റ്സ് കൗൺസിലർമാരെ നിയമിക്കുന്നു.
കൗൺസിലിംഗിൽ പരിചയസമ്പന്നരും സൈക്കോളജി, സോഷ്യൽവർക്ക്, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപയാണ് വേതനം. നിയമനം താത്ക്കാലികമായിരിക്കും .
വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം നവംബർ 21ന് വൈകിട്ട് 5ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം – 695003. കൂടുതൽ വിവരങ്ങൾക്ക് 0471 2314238 എന്ന നമ്പറിൽ ബന്ധപ്പെടാം.

