കുഴിത്തുറ : ട്രെയിനിൽനിന്നു കാൽവഴുതി വീണ് പ്രശസ്ത സ്റ്റിൽ ഫൊട്ടോഗ്രാഫർ കൊല്ലം മോഹന് (73) ദാരുണാന്ത്യം.
തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപം ഇന്നു വൈകിട്ടോടെയാണ് അപകടം. മാർത്താണ്ഡത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം സ്വദേശമായ കൊല്ലം മണലിൽ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിക്കും

