തിരുവനന്തപുരം: മണ്ഡലകാലത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ പ്രത്യേക വിലക്കിഴിവ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിലുള്ള ഖാദി ഗ്രാമസൗഭാഗ്യ വിൽപ്പനശാലകളിൽ നവംബർ 16 മുതൽ 21 വരെയാണ് വിലക്കിഴിവ് ലഭിക്കുക.
ആറ്റുകാൽ ഷോപ്പിങ് കോംപ്ലക്സ്, തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ, ബാലരാമപുരം ശ്രീമൂകാംബിക ഷോപ്പിങ് കോംപ്ലക്സ്, കേശവദാസപുരം കേദാരം ഷോപ്പിങ് കോംപ്ലക്സ്, ആറ്റിങ്ങൽ, നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യ വിൽപ്പനശാലകളിൽ ആനുകൂല്യം ലഭിക്കും.
സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെയുള്ള തുണിത്തരങ്ങൾ വായ്പാ സൗകര്യത്തിൽ വാങ്ങുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

