വെള്ളറട : മീൻകച്ചവടത്തിന്റെ മറവിൽ മലയോരത്ത് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ 10.5 കിലോ കഞ്ചാവുമായി ആര്യങ്കോട് പോലീസ് പിടികൂടി. ചെമ്പൂര് ചിലമ്പറ നെല്ലിക്കാപ്പറമ്പിൽ ജോബി ഭവനിൻ ജോബി ജോസ് (31), വാഴിച്ചൽ കുഴിയാർ തടത്തരികത്തുവീട്ടിൽ ഉദയലാൽ (36) എന്നിവരാണ് അറസ്റ്റിലായത്.കഞ്ചാവ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടയിലാണ് ഒറ്റശേഖരമംഗലം വെള്ളാങ്ങലിനു സമീപത്തുവെച്ച് ഇരുവരും പിടിയിലായത്. ആര്യങ്കോട് സി.ഐ. ശ്രീകുമാരൻനായർ, എസ്.ഐ. ജി.എസ്.സജി, ആന്റി നർക്കോട്ടിക് സ്ക്വാഡ് എസ്.ഐ. ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്


