തിരുവനന്തപുരം :ഉപയോക്താക്കൾക്ക് എസ്എംഎസായി ബിൽ നൽകുന്നതു പാളിയതോടെ സ്പോട് ബില്ലിങ് സംവിധാനം ജല അതോറിറ്റി തിരികെക്കൊണ്ടുവരുന്നു. മീറ്റർ റീഡർമാർ വീടുകളിലെത്തി റീഡിങ് രേഖപ്പെടുത്തി ബിൽ നൽകുന്ന സംവിധാനമാണു വീണ്ടും നടപ്പാക്കുന്നത്. സ്പോട് ബില്ലിങ് ഉടൻ പുനരാരംഭിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ജല അതോറിറ്റി എംഡി എസ്.വെങ്കിടേസപതിക്കു നിർദേശം നൽകിയിട്ടുണ്ട്. 6 മാസം മുൻപാണു വാട്ടർ ബിൽ ഓൺലൈൻ വഴിയാക്കിയത്.


