നഗരത്തിലെ 20 ഓളം ഹോട്ടലുകളിൽ ഇന്ന് പരിശോധന നടത്തി

FB_IMG_1651936474095

 

തിരുവനന്തപുരം:  നഗരസഭ ഹെൽത്ത് വിഭാഗവും ഭക്ഷ്യ സുരക്ഷ വിഭാഗവും സംയുക്തമായി നടത്തുന്ന പരിശോധന ശക്തമായി തുടരുകയാണ്. നഗരത്തിലെ 20 ഓളം ഹോട്ടലുകളിൽ ഇന്ന് പരിശോധന നടത്തി. വിഴിഞ്ഞം മണ്ണിൽ ഫാമിലി റെസ്റ്റോറൻറ്, ഇടപ്പഴിഞ്ഞി സെയ്യദലി ചിക്കൻ സ്റ്റാൾ എന്നീ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. തിരുമലയിലെ വഴിയോര കച്ചവട സ്ഥാപനങ്ങൾ, വിഴിഞ്ഞം സർക്കിൾ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ബോധവൽക്കരണവും നടത്തി. സ്ക്വാഡിന് ഹെൽത്ത് ഓഫീസർ ഗോപകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിതറാണി.വൈ, അനിൽ.എൻ, സബിത.ബി.എസ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഇത്തരത്തിൽ കർശന പരിശോധനയും നടപടികളും തുടരുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!