തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസിൽ മർദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു. ഒരു രൂപ ബാക്കി ചോദിച്ചതിനാണ് യുവാവിനെ കണ്ടക്ടർ മർദ്ദിച്ചത്. മർദ്ദിക്കുന്ന വീഡിയോ സമൂഹക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് തേടുയായിരുന്നു. കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മർദ്ദനമേറ്റതെന്ന് പൊലീസ് പറയുന്നു. പേരൂർക്കട സ്റ്റേഷനിലെത്താൻ ഷിറാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

