തിരുവനന്തപുരം: ചിങ്ങവനം–ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട നിർമാണം നടക്കുന്നതിനാൽ കോട്ടയം പാതയിൽ രണ്ടാംഘട്ട ട്രെയിൻ നിയന്ത്രണം പ്രഖ്യാപിച്ചു. നാളെ മുതൽ 28 വരെയാണു നിയന്ത്രണം. 28നാണു പാത കമ്മിഷനിങ്. 20 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി ഐലൻഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. പാലരുവി എക്സ്പ്രസ് 23, 24, 25, 27 തീയതികളിൽ വൈകിട്ട് 5.20നു മാത്രമേ പാലക്കാട് നിന്നു പുറപ്പെടൂ. 26ന് 5.35നു പുറപ്പെടും. ശബരി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും.
ആലപ്പുഴ വഴി തിരിച്ചു വിടുന്നവ
1. 22647 കോർബ–കൊച്ചുവേളി (11, 14, 18, 21, 25 തീയതികളിൽ കോർബയിൽ നിന്നു പുറപ്പെടുന്നത്)
2. 17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (11 മുതൽ 20 വരെ സെക്കന്തരാബാദിൽ നിന്നു പുറപ്പെടുന്നത്)
3. 16649 മംഗളൂരു–നാഗർകോവിൽ പരശുറാം (12 മുതൽ 19 വരെ)
4. 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
5. 17229 തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി (21, 22)
6. 16382 കന്യാകുമാരി–പുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
7. 22678 കൊച്ചുവേളി–യശ്വന്ത്പുര എസി (27)
8. 12202 കൊച്ചുവേളി–ലോക്മാന്യതിലക് ഗരീബ്‌രഥ് (12, 19, 22, 26)
9. 12778 കൊച്ചുവേളി–ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26 തീയതികളിൽ)
10. 18567 വിശാഖപട്ടണം–കൊല്ലം (12, 26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
11. 12623 ചെന്നൈ–തിരുവനന്തപുരം മെയിൽ (20, 21, 22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
12. 16525 കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (21)
13. 16312 കൊച്ചുവേളി– ശ്രീഗംഗാനഗർ (21, 28)
14. 16526 ബെംഗളൂരു–കന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.
15. 12624 തിരുവനന്തപുരം–ചെന്നൈ മെയിൽ (22, 23)
16. 12659 നാഗർകോവിൽ–ഷാലിമാർ ഗുരുദേവ് (22)
17. 22648 കൊച്ചുവേളി–കോർബ (23, 26)
18. 12257 യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)
19. 16334 തിരുവനന്തപുരം–വെരാവൽ (23)
20. 15906 ദിബ്രുഗഡ്–കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)
21. 12201 ലോക്മാന്യതിലക്–കൊച്ചുവേളി ഗരീബ്‌രഥ് (23, 27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
22. 12626 ന്യൂഡൽഹി–തിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)
23. 16336 ഗാന്ധിധാം–നാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)
24. 22113 ലോക്മാന്യതിലക്–കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
25. 12258 കൊച്ചുവേളി– യശ്വന്ത്പുര ഗരീബ്‌രഥ് (25)
26. 16311 ശ്രീഗംഗാനഗർ–കൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)
27. 16318 ശ്രീമാത വൈഷ്ണോദേവി കത്ര–കന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)
28. 19259 കൊച്ചുവേളി–ഭാവ്നഗർ (26)
29. 22114 കൊച്ചുവേളി– ലോക്മാന്യതിലക് (26)
30 12660 ഷാലിമാർ–നാഗർകോവിൽ ഗുരുദേവ് (25നു പുറപ്പെടുന്നത്)
നിയന്ത്രണം ഏർപ്പെടുത്തിയത്
1. 16525 കന്യാകുമാരി– ബെംഗളൂരു ഐലൻഡ് 12, 14, 17, 19 തീയതികളിൽ ചിങ്ങവനത്ത് 30 മിനിറ്റ് വരെ പിടിച്ചിടും.
2. 16311 ശ്രീഗംഗാനഗർ–കൊച്ചുവേളി 12, 19 തീയതികളിൽ എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
3. 15906 ദിബ്രുഗഡ്–കന്യാകുമാരി വിവേക് 17ന് എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
4. 16382 കന്യാകുമാരി–പുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും
5. 12508 സിൽചർ– തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
6. 16301 ഷൊർണൂർ–തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും


