ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 10 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

IMG_12052022_140130_(1200_x_628_pixel)

തിരുവനന്തപുരം :തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി.സുനിൽ കുമാറും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിനു സമീപത്തുവച്ച് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ടുവന്ന 10 ലിറ്റർ ചാരായവുമായി പാലോട് പാപ്പനംകോട് സ്വദേശി നൗഷാദ് ഖാനെ പിടികൂടി കേസെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ഉപകരണങ്ങളും ദൂരദർശൻ കേന്ദ്രത്തിന് പുറകിലുള്ള ആളൊഴിഞ്ഞ പുറമ്പോക്ക് ഭൂമിയിലെ കുറ്റിക്കാട്ടിനുള്ളിൽ നിന്നും കണ്ടെടുത്തു. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ രതീഷ്.ആർ പ്രിവന്റീവ് ഓഫീസർമാരായ ആർ.പ്രകാശ്, ബി.അജയകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ്, ബൈജു, ഗോപകുമാർ, ശരത്ത്, അനിൽകുമാർ, അരുൺ സേവ്യർ, ഡ്രൈവർ സുധീർ കുമാർ എന്നിവരും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!