നെയ്യാറിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

pra.1652300738

നെയ്യാറ്റിൻകര :നെയ്യാറിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ  രണ്ടുപേർ അറസ്റ്റിൽ. മാറനല്ലൂർ റസ്സൽപുരം പാൽ സൊസൈറ്റിക്കു സമീപം കാരയ്ക്കാട്ടുവിള വീട്ടിൽ നെൽസന്റെ മകൻ കുട്ടൻ എന്നു വിളിക്കുന്ന ഷിജു (32) ആണു കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു നെയ്യാറ്റിൻകര പൊലീസ്.പെരുങ്കടവിള തത്തിയൂർ അക്വാഡക്ടിനു സമീപം സമീപം വട്ടംതല റോഡരികത്തു പുത്തൻവീട്ടിൽ ഷിജിൻ (29), തോട്ടത്തുമേലെ പുത്തൻ വീട്ടിൽ മോഹനകുമാർ (36) എന്നിവരാണ് പ്രതികൾ. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

കൊല്ലപ്പെട്ട ഷിജുവിന്റെ മൊബൈൽ ഫോണിന്റെ ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.ബവ്റേജ് ഔട്‌ലെറ്റിനു മുന്നിൽ പരിചയപ്പെട്ട ഇവർ ഒരുമിച്ചു മദ്യപിച്ചതായി പൊലീസ് അറിയിച്ചു. പിന്നീട് നെയ്യാറിന്റെ തീരത്തെത്തി വീണ്ടും മദ്യപിച്ചു. ഇതിനിടെ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടെയാണ് ഷിജു കൊല്ലപ്പെട്ടത്. തുടർന്നു പ്രതികൾ നെയ്യാറിൽ മൃതദേഹം ഉപേക്ഷിച്ച് ഫോണും പണവുമായി കടന്നു. ഇവർ പിന്നീട് ഷിജുവിന്റെ ഫോണിൽ നിന്ന് പലരെയും വിളിച്ചു. ഇതാണു നിർണായക തെളിവായത്.നെയ്യാറിന്റെ കണ്ടൽ കടവ് തീരത്തു നിന്നാണു മൂന്നിനു രാത്രിയിൽ ഷിജുവിന്റെ ജീർണിച്ചു തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!