ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം നഗര പരിധിയിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴകിയ ഭക്ഷണം പിടികൂടി.
നഗരസഭ പരിധിയിൽ നടന്ന പരിശോധനയിൽ 12 ഓളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയതയാണ് വിവരം. എന്നാൽ ഏതൊക്കെ ഹോട്ടലുകളിൽ നിന്നാണ് പിടികൂടിയതെന്ന വിവരം പുറത്ത് വന്നിട്ടില്ല.