നെടുമങ്ങാട് :ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാളുടെ നില അതീവഗുരുതരമാണ്.
കുളപ്പട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ആയിരുന്നു അപകടം.
ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഉഴമലയ്ക്കല്‍ സ്വദേശി അഭിനവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ടു ബൈക്കുകളും പൂർണ്ണമായി തകർന്നു. അഗ്നിരക്ഷാസേന എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്.