തിരുവനന്തപുരം: ശ്രീകാര്യത്ത് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.
ആറ്റിങ്ങൽ സ്വദേശി ഭാസ്കരപിള്ള (68) യാണ് മരിച്ചത്. ഒന്നര വർഷമായി കരിയത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഭാസ്കരപിള്ള.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്