തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റി അരുവിക്കര ജലശുദ്ധീകരണശാലയിലും വെള്ളയമ്പലം ജംഗ്ഷനിൽ പ്രധാന പൈപ്പ് ലൈനിലും
ഏപ്രിൽ 30 വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന നവീകരണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. അന്നേദിവസം ജലവിതരണം സാധാരണ രീതിയിൽ തന്നെ നടക്കും.

