അമ്പൂരി :അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് ഏബ്രഹാം(62) ആണ് കൊല്ലപ്പെട്ടത്. മകൻ ഷൈനു കസ്റ്റഡിയിൽ. വെള്ളറട പൊലീസാണ് ഷൈനുവിനെ കസ്റ്റഡിയിലെടുത്തത്.
സംഘര്‍ഷത്തിനിടെ അമ്മാവൻ വര്‍ഗീസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഷാനുവിന്‍റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ആഘോഷ പരിപാടികൾക്ക് ശേഷം ഷാനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് ഷാനുവിന്‍റെ അമ്മയും അമ്മാവനും ചേര്‍ന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു.
ഇതിനിടെ വര്‍ഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ ഏബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാൻ നോക്കി. ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്‍റെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

