വിതുര : നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദരുണാന്ത്യം.
കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയാനന്ദയാണ് മരിച്ചത് . തിരുവനന്തപുരം-പൊൻമുടി റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ ഒമ്പത് യാത്രക്കാരാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

