തെങ്ങിൽ കുടുങ്ങിയ ആളെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി.

IMG_20260525_183203_(1200_x_628_pixel)

തിരുവനന്തപുരം : കോർപ്പറേഷൻ ശ്രീകാര്യം വാർഡിൽ കരിയം എന്ന സ്ഥലത്ത് ശ്രീ ഷിബു (42 വയസ്സ്,) എന്നയാൾ സ്വന്തം വീട്ടു മുറ്റത്തെ തെങ്ങിൽ കയറുകയും തിരികെ ഇറങ്ങാൻ സമയം തളർച്ചയും ദേഹാസ്വസ്ഥതയും അനുഭവപ്പെട്ടതിനാൽ ഇറങ്ങാൻ കഴിയാതെ തെങ്ങിൽ കുടുങ്ങി ഇരുന്നതിനെ തുടർന്ന് നാട്ടുകാർ കഴക്കൂട്ടം ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്തു എത്തുകയും ഉടൻ തന്നെ സേനാംഗങ്ങളായ പ്രദീപ്‌, സുഭാഷ് എന്നിവർ തെങ്ങിൽ കയറി ടിയനെ കയർ ഉപയോഗിച്ച് സുരക്ഷിതമായി ബന്ധിപ്പിക്കുകയും തുടർന്ന് ലാഡറിന്റെയും നെറ്റിന്റെയും സഹായത്തോടെ സുരക്ഷിതമായി താഴെ എത്തിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!