തിരുവനന്തപുരം: വാഹനാപകടത്തിൽ അഭിഭാഷകൻ മരിച്ചു. കടയ്ക്കൽ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് ഇദ്ദേഹം.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. കടയ്ക്കലിലെ വീട്ടിലേക്ക് വരികയായിരുന്ന അനൂപ് സഞ്ചരിച്ച ബൈക്ക്, ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

