തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാതായി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. ഇത് സംബന്ധിച്ച് പൊലീസ് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു.
സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. 2026 മെയ് 15നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്റലിജൻസ് എഡിജിപി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
അടുത്ത കാലത്ത് നടത്തിയ അന്വേഷണങ്ങളിൽ ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കാര്യത്തിൽ വലിയ സുരക്ഷാ ആശങ്കകളും ഉത്തരവാദിത്തമില്ലായ്മയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്തർ വഴിപാടായി നൽകിയ ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങളിൽ കാണാതായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

