പ്രണയപ്പകയിൽ ക്രൂരത; 16കാരിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

IMG_20260616_223345_(1200_x_628_pixel)

തിരുവനന്തപുരം:  കന്യാകുളങ്ങരയില്‍ പട്ടാപ്പകല്‍ 16കാരിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സംഭവ സ്ഥലത്ത് കാറിലെത്തിയ പ്രതി പെണ്‍കുട്ടി വീടിന് പുറത്തിറങ്ങുന്നതുവരെ കാത്തു നിന്ന ശേഷമാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി സഹദിനെ പൊലീസ് പിടികൂടി.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടു മണിയോടെ ടെക്സ്റ്റ് ബുക്ക് വാങ്ങുന്നതിനായാണ് പെണ്‍കുട്ടി വീടിന് പുറത്തിറങ്ങിയത്. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന് സഹദ് പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്തും പരിക്കേറ്റു. കുത്തേറ്റ പെണ്‍കുട്ടി ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. രക്തം വാര്‍ന്ന നിലയില്‍ പെണ്‍കുട്ടി ഓടുന്നത് കണ്ട പ്രദേശവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യം നടത്തിയ ശേഷം സഹദ് കാറില്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് കാറുപേക്ഷിച്ചു.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്തു. ബന്ധുവിനൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പൊലീസ് സഹദിനെ പിടികൂടിയത്.

പലതവണ സഹദ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി ഇത് നിരസിച്ചുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയതെന്നും പൊലീസ് പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!