ജലനിരപ്പ് ഉയരുന്നു; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും

IMG_20260617_163700_(1200_x_628_pixel)

തിരുവനന്തപുരം:ശക്തമായ നീരൊഴുക്കിനെ തുടർന്ന് പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും ഡാമിന്റെ സുരക്ഷിത ജലനിരപ്പ് 106.5 മീറ്ററിൽ നിലനിർത്തേണ്ടതിനാലും, ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ ഇന്ന് (17.06.2026) വൈകിട്ട് 4 മണിക്ക് 10 സെന്റിമീറ്റർ വീതം (ആകെ 40 സെന്റിമീറ്റർ) ഉയർത്തും.

അരുവിക്കര ഡാമിലെ ജലനിരപ്പും വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (17.06.2026) വൈകിട്ട് 5.30ന് അരുവിക്കര ഡാമിന്റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പടെ ആകെ 80 സെന്റിമീറ്റർ) ഉയർത്തും.

പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!