Tag: Attukal pogala

  • ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വച്ച് പഞ്ചുരുളി

    ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വച്ച് പഞ്ചുരുളി

    തിരുവനന്തപുരം: ആറ്റുകാൽ അമ്മയ‌്ക്ക് മുന്നിൽ പഞ്ചുരുളി തെയ്യം നിറഞ്ഞാടി.  കാന്താരയിൽ കണ്ട പഞ്ചുരുളിയെ ഭക്തർക്ക് മുന്നിൽ അവതരിപ്പിച്ചത് പ്രശസ്‌ത തെയ്യം കലാകാരനായ കോഴിക്കോട് ശ്രീനിവാസനും ശിഷ്യൻ അഭിഷേകുമാണ്.

    41 ദിവസത്തെ കഠിനമായ വ്രതത്തിന് ശേഷമാണ് പഞ്ചുരുളിയായി ഇരുവരും തെയ്യത്തിറയിൽ ആടിയത്. സാത്വികമായി തുടങ്ങി രൗദ്രനടനം ചെയ‌്ത് അനുഗ്രഹം ചൊരിയുന്ന തെയ്യക്കോലമാണ് പഞ്ചുരുളി.

    ദക്ഷിണ കർണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹി സങ്കൽപ്പത്തിലുള്ള ഉഗ്രമൂർത്തി തെയ്യമാണ് പഞ്ചുരുളി. കോഴിക്കോട്ട് തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിലായിരുന്നു അവതരണം

  • ആറ്റുകാൽ പൊങ്കാല; തലസ്ഥാനത്ത് അടുപ്പുകൾ നിരന്നു തുടങ്ങി

    ആറ്റുകാൽ പൊങ്കാല; തലസ്ഥാനത്ത് അടുപ്പുകൾ നിരന്നു തുടങ്ങി

    തിരുവനന്തപുരം:  ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി പലയിടത്തും അടുപ്പുകൾ നിരന്നു തുടങ്ങി. വഴിയോരങ്ങളിൽ പൊങ്കാല സ്ഥലം  ‘ബുക്ക്’ ചെയ്തിരിക്കുകയാണ്.

    ക്ഷേത്ര പരിസരത്തെ വീട്ടുമുറ്റങ്ങളിലാണ് കൂടുതലും അടുപ്പുകൾ നിരന്നത്.  റോഡുവക്കുകളിലാണ് ബുക്ക്ഡ് എന്നെഴുതിയിരിക്കുന്നത്.

    കവടിയാറിൽ ഫുട്പാത്തിൽ ഭക്തയുടെയും സ്ഥലത്തിന്റെയും പേരെഴുതി ഒട്ടിച്ചാണ് പൊങ്കാല നിവേദ്യത്തിനുള്ള സ്ഥലം ബുക്ക് ചെയ്തിരിക്കുന്നത്.

  • ആറ്റുകാൽ പൊങ്കാല; സ്‌പെഷ്യൽ സര്‍വീസുകളുമായി റെയില്‍വേ

    ആറ്റുകാൽ പൊങ്കാല; സ്‌പെഷ്യൽ സര്‍വീസുകളുമായി റെയില്‍വേ

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. മറ്റുള്ളവയ്ക്ക് അധിക സ്റ്റോപ്പും അനുവദിച്ചതായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു. തിങ്കളും ചൊവ്വയും മൂന്ന് അൺ റിസർവ്ഡ് എക്‌സ്‌പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ ഉണ്ടാകും.

    എറണാകുളം ജങ്ഷനിൽനിന്ന് ഏഴിന് പുലർച്ചെ 1.45-ന് പുറപ്പെട്ട് രാവിലെ 6.30-ന് തിരുവനന്തപുരത്ത് എത്തുന്നതാണ് ഒന്ന്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്കുശേഷം 3.30-ന് തിരിക്കുന്ന ട്രെയിൻ രാത്രി 8.15-ന് എറണാകുളം ജങ്ഷനിൽ എത്തും. കോട്ടയം വഴിയാണ് ഇവ സർവീസ് നടത്തുന്നത്. തിരുവനന്തപുരം- നാഗർകോവിൽ ട്രെയിൻ ഉച്ചകഴിഞ്ഞ് 2.45-ന് പുറപ്പെട്ട് വൈകീട്ട് 4.30-ന് നാഗർകോവിലിൽ എത്തും.

    മംഗളൂരു-തിരുവനന്തപുരം (നമ്പർ 16348) എക്‌സ്‌പ്രസിന് തിങ്കളാഴ്ച പുലർച്ചെ പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. ആറിന് പുറപ്പെടുന്ന മധുര-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസിന് ചൊവ്വാഴ്ച പുലർച്ചെ പരവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ നിർത്തും.

    മുംബൈ-തിരുവനന്തപുരം (16331) പ്രതിവാര എക്‌സ്‌പ്രസ് ചൊവ്വാഴ്ച പുലർച്ചെ പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിർത്തും. മംഗളൂരൂ-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിന് ചൊവ്വാഴ്ച കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ പുലർച്ചെ ചിറയിൻകീഴിൽ നിർത്തും.

    നാഗർകോവിൽ-മംഗളൂരു ഏറനാട് എക്‌സ്‌പ്രസിന് (16606) എരണിയൽ, കുഴിത്തുറ, പാറശ്ശാല, നെയ്യാറ്റിൻകര, ബാലരാമപുരം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. മധുര-പുനലൂർ എക്‌സ്‌പ്രസ്‌(16729) ചൊവ്വാഴ്ച പുലർച്ചെ പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ബാലരാമപുരം സ്റ്റേഷനുകളിൽ നിർത്തും. നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്‌പ്രസിന് (16650) ബാലരാമപുരത്തും നേമത്തും സ്റ്റോപ്പ് അനുവദിച്ചു.

    ദിവസേനയുള്ള നാഗർകോവിൽ-കോട്ടയം അൺറിസർവ്ഡ് എക്‌സ്‌പ്രസ് (16366) ചൊവ്വാഴ്ച തിരുവനന്തപുരം സെൻട്രലിൽനിന്ന് അരമണിക്കൂർ വൈകി 3.05-ന് പുറപ്പെടും. ചൊവ്വാഴ്ച 2.40-ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടേണ്ട അൺറിസർവ്ഡ് സ്പെഷ്യൽ 3.40-ന് പുറപ്പെടും.

  • ആറ്റുകാൽ പൊങ്കാലക്ക് സുരക്ഷയൊരുക്കാൻ തമിഴ്നാട് പൊലീസും

    ആറ്റുകാൽ പൊങ്കാലക്ക് സുരക്ഷയൊരുക്കാൻ തമിഴ്നാട് പൊലീസും

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് സുരക്ഷയൊരുക്കാൻ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം എത്തും. പൊങ്കാല ദിവസമായ മാർച്ച് ഏഴിന് ആറ്റുകാലിലും പരിസരത്തും സുരക്ഷക്കായി ‘സ്പോട്ടർ’ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരാണ് എത്തുക.

    പൊങ്കാല ദിവസമുണ്ടാവുന്ന തിരക്കിനിടെ കുറ്റകൃത്യങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കേരള പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടിയത്. തമിഴ്നാട്ടിൽ നിന്നും ഇവിടേക്കെത്തുന്ന സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാൻ സ്പോട്ടർ പൊലീസിനാവുമെന്നതിനാലാണ് തീരുമാനം.

    കേരള പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായാണ് പൊങ്കാലക്ക് സുരക്ഷയൊരുക്കുക.
    കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

    കുറ്റവാളികളുടെ ചിത്രങ്ങൾ തമിഴ്നാട് പൊലീസിൽ നിന്ന് ശേഖരിച്ച് അമ്പലത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുമുണ്ട്. ഭക്തർക്ക് തിരിച്ചറിയാനായി കുറ്റവാളികളുടെ ചിത്രങ്ങളും ആറ്റുകാലിലും പരിസരത്തും സ്ഥാപിക്കും

  • ആറ്റുകാൽ പൊങ്കാല; മാർച്ച് 7ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി

    ആറ്റുകാൽ പൊങ്കാല; മാർച്ച് 7ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.

    മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

  • ആറ്റുകാൽ പൊങ്കാല ഉത്സവം; കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കമായി

    ആറ്റുകാൽ പൊങ്കാല ഉത്സവം; കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കമായി

    തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധവും ഭക്തിനിര്‍ഭരവുമായ കുത്തിയോട്ട ചടങ്ങിന് ഇന്ന് രാവിലെ 9.30 ന് തുടക്കമായി. 744 കുത്തിയോട്ടബാലന്‍മാരാണ് ഇന്ന് മുതല്‍ വൃതം അനുഷ്ഠിച്ചു ക്ഷേത്രത്തില്‍ തങ്ങുന്നത്.ക്ഷേത്രകുളത്തില്‍ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലന്‍മാര്‍ ദേവിയെ വണങ്ങി വൃതമാരംഭിച്ചത്.

    പുള്ളിപ്പലകയില്‍ 7 വെള്ളിനാണയങ്ങള്‍ വച്ച് മേല്‍ശാന്തിക്കു ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിയാണ് കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് ബാലന്‍മാര്‍ ക്ഷേത്രത്തിന്റെ ഉള്ളിലേയ്ക്കു കടക്കുക. 6 മുതല്‍ 12 വയസ് വരുയെുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നത്.

    ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതിന്റെ 3-ാം നാളിലാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. ഇനിയുള്ള 7 ദിവസങ്ങള്‍ കുത്തിയോട്ടബാലന്മാര്‍ ക്ഷേത്രത്തില്‍ തന്നെ താമസിക്കണം. മഹിഷാസുരമര്‍ദിനി ദേവിയെ മുറിവേറ്റ ഭടന്മാരാണ് കുത്തിയോട്ട ബാലന്മാര്‍ എന്നതാണ് സങ്കല്‍പ്പം. കുത്തിയോട്ട നേര്‍ച്ചയിലൂടെ ദേവിപ്രീതി നേടാമെന്നും അതുവഴി ഉന്നതവിജയം നേടാമെന്നും രോഗവിമുക്തിയും ലഭിക്കുമെന്നുമാണ് വിശ്വാസം.

    7 ദിവസം കൊണ്ട് 1008 നമസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ദേവിയുടെ ആശിര്‍വാദം ലഭിക്കുമെന്നും വിശ്വാസമുണ്ട്. 9-ാം നാള്‍ കിരീടം വച്ച് അണിഞ്ഞൊരുങ്ങി ദേവിയുടെ മുമ്പിലെത്തി ചൂരല്‍ കുത്തുന്ന ഇവര്‍ മണക്കാട് ശ്രീധര്‍മശാശ്താ ക്ഷേത്രത്തിലേയ്ക്കുള്ള ദേവിയെ എഴുന്നള്ളത്തിന് വാദ്യ മേളങ്ങളോടു അകമ്പടി സേവിക്കും അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് തിരികെ എത്തി ദേവി സന്നിധിയില്‍ വച്ച് ചൂരല്‍ കുത്ത് മാറ്റിയ ശേഷമാണ് ബാലന്മാര്‍ വീട്ടിലേക്കു മടങ്ങുക.

  • ആറ്റുകാൽ പൊങ്കാല ഉത്സവം:കുത്തിയോട്ടവ്രതം ഇന്നാരംഭിക്കും

    ആറ്റുകാൽ പൊങ്കാല ഉത്സവം:കുത്തിയോട്ടവ്രതം ഇന്നാരംഭിക്കും

    തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ ഇന്ന് ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടവ്രതം ആരംഭിക്കും. ദേവീദാസൻമാരാകൻ 743 ബാലൻമാരാണ് രാവിലെ മുതലാണ് വ്രതം നോറ്റുതുടങ്ങുക.

    പൊങ്കാലയ്ക്ക് ക്ഷേത്രകുളത്തിൽ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലൻമാർ ദേവീസന്നിധിയിലെത്തും. പളളിപ്പലകയിൽ 7 വെള്ളിനാണയങ്ങൾ വച്ച് മേൽശാന്തിക്കു ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയാണ് കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് ബാലന്മാർ കടക്കുക.

    10 മുതൽ 12 വയസു വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കുന്നത്. ഇനിയുള്ള 7 ദിനം ഇവർ ക്ഷേത്രത്തിൽ താമസിക്കും. എന്നും പുലർച്ചെ ഉണർന്ന് ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞു ദേവീനാമജപത്തോടെ ക്ഷേത്രം വലം വയ്ക്കുന്ന ഇവർ തുടർന്നു ദേവിയെ നമസ്‌കരിക്കും

  • ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന് നഗരസഭയിൽ നിന്ന് 2500 പേരെ നിയോഗിക്കും

    ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന് നഗരസഭയിൽ നിന്ന് 2500 പേരെ നിയോഗിക്കും

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭയിൽ നിന്ന് 2500 വോളന്റിയർമാരെ നിയോഗിക്കും.1000 നഗരസഭാ ജീവനക്കാർക്ക് പുറമേയാണ് 1500 പേരെ കൂടി പുറത്തുനിന്ന് എടുക്കുന്നത്.

    വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്ന് 200 പേരുണ്ടാകും.ഇവർക്ക് പുറമേ 800 പേരെയാണ് ദിവസ വേതനത്തിന് പുറത്തുനിന്നെടുക്കുന്നത്. 675 രൂപയാണ് തൊഴിലാളികളുടെ വേതനം.

    ശുചീകരണത്തിന് നഗരസഭയിലെ വാഹനങ്ങൾക്ക് പുറമേ 30 ടിപ്പർ ,2 ജെ.സി.ബി എന്നിവയും വാടകയ്ക്ക് എടുക്കും. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യം ഈഞ്ചയ്ക്കലിലെ കൃഷി വകുപ്പിന്റെ സ്ഥലത്ത് നിക്ഷേപിക്കും. സ്ഥലം തികയാത്തപക്ഷം സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് തത്കാലം മാലിന്യ നിർമ്മാർജനം ചെയ്യാനും തീരുമാനിച്ചു. പൊങ്കാലയ്ക്ക് ആവശ്യമായ 50 മൊബൈൽ ടോയ്‌‌ലെറ്റുകൾ നഗരസഭ സ്ഥാപിക്കും.

    പൊതുടോയ്‌‌ലെറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതലായി ഇവ സ്ഥാപിക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് ആവശ്യമായി 5.2 കോടി നഗരസഭ അനുവദിച്ചിരുന്നു. പൊങ്കാല പ്രദേശങ്ങളിലെ റോഡ് ടാറിംഗ്, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, മൊബൈൽ ടോയ്‌ലെറ്റ് സ്ഥാപിക്കൽ, ശുചീകരണ സാമഗ്രികൾ വാങ്ങൽ, തൊഴിലാളികളുടെ വേതനം തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്.

  • ‘കാന്താര’യിലെ പഞ്ചുരുളി തെയ്യം ആറ്റുകാലിൽ എത്തുന്നു

    ‘കാന്താര’യിലെ പഞ്ചുരുളി തെയ്യം ആറ്റുകാലിൽ എത്തുന്നു

    തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര.കാന്താരയിലെ പഞ്ചുരുളി തെയ്യം ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിൽ എത്തുന്നു.

    ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലെ തെയ്യത്തറയിലാണ് പഞ്ചുരുളി എത്തുക.അനുഷ്ഠാന കലയായി മാത്രം നടക്കാറുള്ള പഞ്ചുരുളി തെയ്യത്തിന്‍റെ ഒരു ചെറു അവതരണം നടത്തുന്നത് കോഴിക്കോട് തിറയാട്ട കലാസമിതിയാണ്.

    മാര്‍ച്ച് 3 ന് രാത്രി 7 മുതലാണ് അവതരണം. തുളു ഭാഷയില്‍ പഞ്ചി എന്നാല്‍ വരാഹം (പന്നി) എന്നാണ് അര്‍ഥം. പഞ്ചി ഉരു കാളിയാണ് പഞ്ചുരുളി ആയി മാറിയതത്രെ. ദേവീ മാഹാത്മ്യത്തിൽ ശുംഭാസുരനേയും നിശുംഭാസുരനേയും നിഗ്രഹിക്കാനായി ചണ്ഡികാദേവി അവതരിച്ചപ്പോൾ, രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപ്പടയുമായി യുദ്ധത്തിനൊരുങ്ങി.

    ഇതുകണ്ട ചണ്ഡികാപരമേശ്വരി ഒരു ശംഖനാദം പുറപ്പെടുവിച്ചു. അപ്പോൾ ഭഗവതിയിൽ നിന്ന്‌ അവതരിച്ച ഏഴു ദേവിമാരിൽ ഒരാളാണ് വരാഹി. വരാഹി സങ്കൽ‌പ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി.