തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി പലയിടത്തും അടുപ്പുകൾ നിരന്നു തുടങ്ങി. വഴിയോരങ്ങളിൽ പൊങ്കാല സ്ഥലം ‘ബുക്ക്’ ചെയ്തിരിക്കുകയാണ്.
ക്ഷേത്ര പരിസരത്തെ വീട്ടുമുറ്റങ്ങളിലാണ് കൂടുതലും അടുപ്പുകൾ നിരന്നത്. റോഡുവക്കുകളിലാണ് ബുക്ക്ഡ് എന്നെഴുതിയിരിക്കുന്നത്.
കവടിയാറിൽ ഫുട്പാത്തിൽ ഭക്തയുടെയും സ്ഥലത്തിന്റെയും പേരെഴുതി ഒട്ടിച്ചാണ് പൊങ്കാല നിവേദ്യത്തിനുള്ള സ്ഥലം ബുക്ക് ചെയ്തിരിക്കുന്നത്.