കളക്ടറേറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു

IMG_20261102_194706_(1200_x_628_pixel)

തിരുവനന്തപുരം:ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. ഭരണഭാഷാ വാരാഘോഷം ജില്ലാ കളക്ടർ അഞ്ജു കെ.എസ്. ഉദ്ഘാടനം ചെയ്തു. കേരളപ്പിറവിയുടെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മലയാളഭാഷയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ഭാഷയുടെ ഉപയോഗം കൂടുതൽ ജനകീയമാക്കേണ്ടതിന്റെയും ആവശ്യകത ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

 

യുവസാഹിത്യകാരൻ നിസാർ ഇൽത്തുമിഷ് മലയാള ദിനാചരണം ഉദ്ഘാടനം ചെയ്തു. ഭാഷയുടെ യഥാർഥ സൗന്ദര്യം പ്രാദേശികമായ സംഭാഷണരീതിയിൽ ഉപയോഗിക്കുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടൻ ഭാഷാശൈലികളെക്കുറിച്ചും സ്വന്തം നോവൽ രചനാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

 

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിസ എ. അധ്യക്ഷത വഹിച്ചു. ഹുസൂർ ശിരസ്തദാർ സിസ സ്റ്റാൻലിംഗ്, ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം, ഡെപ്യൂട്ടി കളക്ടർമാരായ ബിന്ദു പി ജി, ഷീജ എസ്, അനിത നായർ കെ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദിവ്യ റ്റി എസ്, സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് ഷൈജു എസ്.എസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!