Search
Close this search box.

എംഡിഎംഎ മയക്കുമരുന്നടക്കം കൈയ്യില്‍ വച്ചു; തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ സംഘം പിടിയില്‍

IMG_18012022_092928_(1200_x_628_pixel)

തിരുവനന്തപുരം: ബംഗലൂരുവില്‍ നിന്നും എംഡിഎംഎ മയക്കുമരുന്നും കഞ്ചാവുമായി എത്തിയ സ്ത്രീ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ ഇടുക്കി വണ്ടിപ്പെരയാറിനു സമീപം എക്സൈസ് പിടികൂടി. കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധനക്കായി കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്.

തിരുവനന്തപുരം സ്വദേശികളായ ഡൈന, വിജേഷ്, നിതീഷ്, കിരൺ, പ്രകോഷ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും പിടികൂടി.  ഈ വാഹനവും കസ്റ്റഡിയിലെടുത്തു. ബംലഗുരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് സംഘാംഗങ്ങൾ മൊഴി നൽകിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!