രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യങ്ങൾ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു