സർക്കാർ മേഖലയിൽ സംസ്ഥാനത്തെ ആദ്യ എസ് എം എ ക്ലിനിക് എസ് എ ടിയിൽ; ഉദ്ഘാടനം തിങ്കളാഴ്ച

satchildren

 

 

തിരുവനന്തപുരം: സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന എസ് എം എ ക്ലിനിക് ( സ്പൈനൽ മസ്കുലാർ അട്രോഫി ) എസ് എ ടി ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച് തളർച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി കഷ്ടപ്പെടുന്ന കുട്ടികളുടെ ചികിത്സയ്ക്കായാണ്

പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതിയ ക്ലിനിക്ക് ആരംഭിക്കുന്നത്. സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുട്ടികൾക്കായി സർക്കാർ മേഖയയിൽ ചികിത്സാ സംവിധാനമൊരുക്കണമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശമാണ് എസ് എ ടി ആശുപത്രിയിൽ പ്രാവർത്തികമായിരിക്കുന്നത്. ഇത്തരം രോഗമുള്ള കുട്ടികളുടെ ചികിത്സയ്ക്കൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ജനിതക പരിശോധനയിലൂടെയും കൗൺസലിംഗിലൂടെയും തുടർന്ന് ജനിക്കാൻ പോകുന്ന കുട്ടിയ്ക്ക് ഈ രോഗം വരുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ക്ലിനിക്ക് ലക്ഷ്യമിടുന്നു.

ക്ലിനിക്കിൽ പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക്സ്, ജെനറ്റിക്സ്, റെസ്പിറേറ്ററി മെഡിസിൻ, ഫിസിക്കൽ & റീഹാബിലിറ്റേറ്റീവ് മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനവും ലഭ്യമായിരിക്കും. തിങ്കളാഴ്ച രാവിലെ 10.30 ന് പീഡിയാട്രിക് ഡിപ്പാർട്ട്മെന്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!