മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പിടിയിൽ

IMG_08042022_192745_(1200_x_628_pixel)

 

തിരുവനന്തപുരം:മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പോലീസ് പിടിയിലായി.ആറ്റിപ്ര സ്റ്റേഷൻകടവ് പനച്ചുമൂട് വീട്ടിൽ അഖിൽ (21).കമ്പിക്കകം വീട്ടിൽ രാഹുൽ പിന്റോ (23), കടകംപള്ളി വെട്ടുകാട് ബാലാനഗറിൽ ജോഷി (23), മേനംകുളം കാസ്വനഗർ ഡാലിയ ഹൗസിൽ അജിത് എന്ന് വിളിക്കുന്ന ലിയോൺ ജോൺസൺ (29) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

 

വ്യാഴാഴ്ച വൈകുന്നേരം 07.45 നാണ് സംഭവം നടന്നത്. മേനംകുളം സ്വദേശി രാജൻ പെരേരക്കും സുഹൃത്തുക്കൾക്കും നേരെ ബൈക്കിലത്തിയ ഗുണ്ടാ സംഘം ബോബെറിയുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ആക്രമണത്തിൽ വലതു കാൽ തകർന്ന രാജൻ പെരേരയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!