നാഗർകോവിൽ : നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് രണ്ടുവയസ്സുകാരൻ മരിച്ചു. ഇരണിയലിനുസമീപം കല്ലുക്കുളം പന്നികൊമ്പൻവിള ഷിബുരാജിന്റെ മകൻ ഷനവ് ആണ് മരിച്ചത്.അമ്മൂമ്മ പ്രേമലതയുടെ കൂടെ ഓട്ടോറിക്ഷയിൽ തിങ്കൾച്ചന്തയിലേക്കു പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരത്താണ് അപകടമുണ്ടായത്. റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഷനവിനെ നെയ്യൂരിനു സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.


