തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് മാസംകൊണ്ട് ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയായി

IMG_20042022_181309_(1200_x_628_pixel)

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി ആഭ്യന്തര യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനിടെ ഇരട്ടിയിലേറെയായി. ഏപ്രിലിൽ 1.31 ലക്ഷം പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വിമാനത്താവളം വഴി യാത്രചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ യാത്രക്കാരുടെ എണ്ണം 60145 ആയിരുന്നു.

2021 നവംബർ- 84048, ഡിസംബർ- 104771, 2022 ജനുവരി- 67019, ഫെബ്രുവരി- 54096, മാർച്ച്- 97633, ഏപ്രിൽ-131274 എന്നിങ്ങനെയാണ് കഴിഞ്ഞ മാസങ്ങളിൽ വിമാനത്താവളം വഴി സഞ്ചരിച്ചവരുടെ എണ്ണം.ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, വിസ്താര എയർലൈൻസ് എന്നിവ നിലവിൽ തിരുവനന്തപുരത്തുനിന്ന് കൊച്ചി, കണ്ണൂർ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പുണെ, മുംബൈ, ദുർഗാപൂർ, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!