തുമ്പ : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവിനു പരിക്ക്. പള്ളിത്തുറ ശാന്തിനഗർ പുത്തൻവീട്ടിൽ ബിനു (49) വിനാണ് കുത്തേറ്റത്.കുത്തിയ പള്ളിത്തുറ റേഡിയോ പാർക്കിങ്ങിനു സമീപം വിളയിൽവീട്ടിൽ വിമൽ ജോസഫി (35)നെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.
ബിനുവിന്റെ വീട്ടിൽ വിമലുമായി മദ്യപിക്കുകയും തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബിനുവിന്റെ വയറ്റിൽ വിമൽ കത്തി ഉപയോഗിച്ച് കുത്തുകയും ഗുരുതരമായ പരിക്കേറ്റ ബിനുവിനെ തുമ്പ പോലീസ് എത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.


