വെഞ്ഞാറമൂട്ടിൽ സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി 

death(1)

 

വെഞ്ഞാറമൂട് : സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി സുബിന്‍ (35)ആണ് മരിച്ചത്. മുതുവിള അരുവിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുബിൻ മൂന്ന് ദിവസമായി സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്‌.

 

ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം നടന്നത്. ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനേയും സദാചാര പോലീസ് ചമഞ്ഞെത്തി മർദ്ദിച്ച കേസിലെ പ്രതിയായിരുന്നു സുബിൻ.

ആശുപത്രിക്ക് മുന്നിൽ വച്ച് ഇരുചക്രവാഹനത്തിലായിരുന്ന ദമ്പതികളെ തടഞ്ഞുതിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ സദാചാര ഗുണ്ടകൾ സ്ഥലം വിട്ടു. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!