തിരുവനന്തപുരം: ഗാനമേളക്കിടെ ഗായകൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഗാനമേളവേദികളില്‍ എസ് ജാനകിയുടേതുൾപ്പെടെ സ്ത്രീശബ്ദം അനുകരിച്ച് ശ്രദ്ധേയനായ ഗായകന് കൊല്ലം ശരത്ത് (എ.ആര്.ശരത്ചന്ദ്രന് നായര്‍-52) ആണ് മരിച്ചത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായിരുന്നു കൊല്ലം ശരത് ജാനകി പാടിയ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്.

