തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ടോടെ മഴ ശക്തമായേക്കും. നാളെ ഇടുക്കിയിലും മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. സംസ്ഥാനത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.



