മോഡലും നടിയുമായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

images(586)

കോഴിക്കോട്: പരസ്യചിത്ര മോഡലായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹന(20)യെയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് ഭർത്താവ് സജ്ജാദിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഷഹനയും സജ്ജാദും തമ്മിൽ വഴക്കുണ്ടാകുമായിരുന്നുവെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ഷഹനയുടെ ബന്ധുക്കൾ പറഞ്ഞു.

ഒരു വർഷം മുമ്പായിരുന്നു ഷഹനയുടെയും സജ്ജാദിന്റെയും വിവാഹം. രണ്ടുമാസം മുമ്പാണ് ഇവർ‌ പറമ്പിൽ ബസാറിൽ വാടകയ്ക്കു താമസിക്കാനെത്തിയത്. ചില ജ്വല്ലറികളുടെ പരസ്യങ്ങളിൽ മോഡലായിരുന്ന ഷഹന ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!