Search
Close this search box.

കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തി

IMG_20220918_102237_(1200_x_628_pixel)

വെമ്പായം: രണ്ടാഴ്ചയിലേറെയായി കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തി.വേറ്റിനാട് ചന്തയ്ക്ക് സമീപം കുന്നുംപുറത്ത് പത്മാവതിയുടെ മകൾ അനുജ (23) നെയാണ് മരിച്ച നിലയിൽ കണ്ടത്. അനുജയെ കാണ്മാനില്ലാത്തതിനെ തുടർന്ന് രണ്ട് ആഴ്ചയിൽ ഏറെയായി ബന്ധുക്കൾ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരിന്നു. പരാതിയുടെ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയാണ് ഇന്ന് വൈകിട്ട് ആറുമണിയോടെ വീടിന് അടുത്തുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടത്.മൃതദേഹത്തിന് ആഴ്ച്ചയിലേറെ പഴക്കമുണ്ട്.വട്ടപ്പാറ പോലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്ക് എത്തിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!