Search
Close this search box.

വേങ്ങോട് വാഹനമിടിച്ച് കുഞ്ഞ് മരിച്ച സംഭവം; കാർ​ ഡ്രൈവർ കസ്റ്റഡിയിൽ

IMG_20221011_224742_(1200_x_628_pixel)

പോത്തൻകോട്: വേങ്ങോട് വാഹനമിടിച്ച് ഒന്നേകാൽ വയസ്സുകാരൻ മരിച്ച സംഭവത്തിൽ കാർ​ ഡ്രൈവർ വേളാവൂർ സ്വദേശി തൗഫീഖി(25)നെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം മുന്നോട്ടെടുത്തപ്പോൾ കുഞ്ഞ് നിൽക്കുന്നത് കണ്ടി​ല്ലെന്നും അബദ്ധത്തിലാണ് അപകടം സംഭവിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.പ്രതിയ്ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു പോത്തൻകോട് വേങ്ങോട് വീട്ടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നേകാൽ വയസ്സുകാരനായ റയ്യാനെ വാഹനം തട്ടി വീണ നിലയിൽ കണ്ടെത്തിയത്. മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കുട്ടിയെ ഇടിച്ചിട്ട വാഹനമേതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!