Search
Close this search box.

ഷാരോൺ രാജിന്റെ മരണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്, ആരോപണങ്ങളെല്ലാം നിഷേധിച്ച് പെൺകുട്ടി

IMG_20221028_111917_(1200_x_628_pixel)

തിരുവനന്തപുരം : പാറശ്ശാലയിലെ ഷാരോൺ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ്പ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കും. പാറശാലയിൽ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. പുറത്ത് വരുന്ന ദൃശ്യങ്ങളിലും രക്ത പരിശോധന ഫലത്തിലും വരെ ദുരൂഹതയുണ്ട്. ചലഞ്ച് എന്ന പേരിൽ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ വീട്ടിലിൽ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോൺ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്ന് വാട്സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം പെൺകുട്ടി നിഷേധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!