ലഹരിക്കെതിരെ മനുഷ്യചങ്ങല തീര്‍ത്ത് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത്

FB_IMG_1667061840188

തിരുവനന്തപുരം:ലഹരി വിരുദ്ധ സന്ദേശവുമായി പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ലഹരി ഉപയോഗം തടയുക, പൊതുജനങ്ങളില്‍ ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുക, ജാഗ്രത വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 

ഐ.ബി.സതീഷ് എം.എല്‍.എ ആദ്യ കണ്ണിയായി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നരുവാമൂട് ജംഗ്ഷന്‍ മുതല്‍ പ്രാവച്ചമ്പലം വരെ 1500ലധികം ആളുകളാണ് മനുഷ്യ ചങ്ങലയില്‍ അണിനിരന്നത്.

 

ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, തുടങ്ങിവരും പരിപാടിയുടെ ഭാഗമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular